ശിവസേനയെ കുറിച്ച് വിഷമിക്കേണ്ട: ബാല്‍ താക്കറെ
മുംബൈ: ശിവസേനയെപ്പറ്റിയും താക്കറെ കുടുംബത്തെ പറ്റിയും ആലോചിച്ചു വിഷമിക്കേണ്ടെന്ന് സേനാ നേതാവ് ബാല്‍ താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് സേനയുടെ പ്രശ്നങ്ങളെ പെരുപ്പിച്ചുകാണിക്കുന്നവര്‍ക്കുള്ള താക്കറെയുടെ ഈ ഉപദേശം.
സേനയിലോ താക്കറെ കുടുംബത്തിലോ ഒരു പിളര്‍പ്പുണ്ടെങ്കില്‍ അതോര്‍ത്ത് ആരും വിഷമിക്കേണ്ട. തങ്ങളുടെ കോട്ടകള്‍ സംരക്ഷിക്കന്‍ തങ്ങള്‍ക്കറിയാം. വിഷമിക്കേണ്ടവര്‍ തങ്ങളെക്കുറിച്ചോര്‍ത്തും മഹാരാഷ്ട്രയെക്കുറിച്ചോര്‍ത്തും വിഷമിച്ചാല്‍ മതി. മാധ്യമങ്ങളുടെ നീരീക്ഷണങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് തനിക്കു പറയാനുളളത്. ശിവസേനയെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല. സേനക്ക് ഇപ്പോഴും ചെറുപ്പമാണ്. കഴിഞ്ഞ 40 വര്‍ഷമായി യുവത്വത്തില്‍ തന്നെയാണ് സേന. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സേനക്ക് ക്രിക്കറ്റ്, കബഡി, ഫുട്ബോള്‍ അസോസിയേഷനുകളുടെ തലവനായിരിക്കേണ്ടതില്ലെന്നും ശരദ് പവാറിനെ ഉദ്ദേശിച്ച് താക്കറെ പറഞ്ഞു.
തനിക്ക് വേണമെങ്കില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയാകാമായിരുന്നെന്നും എന്നാല്‍ സന്ന്യാസ ജീവിതം നയിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ബാല്‍ താക്കറെ പറഞ്ഞു.












Click it and Unblock the Notifications