നിര്‍ത്തിയിട്ടിയ ലോറിയില്‍ കാറിടിച്ച് ആറുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തോട്ടടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെ 5.25നാണ് അപകടം നടന്നത്.
എറണാകുളത്തു നിന്നും ചെമ്പേരിയിലേക്ക് പോകുകയായിരുന്ന അംബാസിഡര്‍ കാര്‍ തോട്ടടയിലെ വര്‍ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
എറണാകുളം സ്വദേശികളായ കാര്‍ ഡ്രൈവര്‍ ബാബു, ജിമ്മി ജോസ്, ജോസ് കുര്യന്‍, ബിന്ദു മാത്യു, ഇസ്ബല്‍, ഫാ.ചെറിയാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് ബാബുവിനേയും ജോസ് കുര്യനെയും എകെജി ആശുപത്രിയിലും ഫാ. ചെറിയാനെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications