സി.എന്‍ ചന്ദ്രന്‍ സിപിഐ അസിസ്റന്റ് സെക്രട്ടറി
തിരുവനന്തപുരം: ലോക്സഭാംഗമായി സ്ഥാനമേറ്റ പന്ന്യന്‍ രവീന്ദ്രന് പകരം സിപിഐ സംസ്ഥാന അസിസ്റന്റ് സെക്രട്ടറിയായി സി.എന്‍. ചന്ദ്രനെ നിയമിച്ചു. ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കാസര്‍കോഡു നിന്നുള്ള ഇ. ചന്ദ്രശേഖരനെയും തിരരഞ്ഞെടുത്തിട്ടുണ്ട്. സ്റേറ്റ് എക്സിക്യൂട്ടീവില്‍ കെ. പ്രകാശ്ബാബു, കമലാ സദാനന്ദന്‍ എന്നിവരെ ഉള്‍പ്പെടുത്തി. സ്റേറ്റ് കൗണ്‍സില്‍ പൂര്‍ണ അംഗങ്ങളായി വി.എസ്. സുനില്‍കുമാര്‍, കമലാ സദാനന്ദന്‍, പി. പ്രസാദ് എന്നിവരെയും കാന്‍ഡിഡേറ്റ് അംഗങ്ങളായി വള്ളിക്കാവ് മോഹന്‍ദാസ്, സി.ജി. സേതുലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു.












Click it and Unblock the Notifications