Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശമലയാളികള്‍ക്ക് വോട്ടെന്ന ആവശ്യം അംഗീകരിച്ചു: ഹസന്‍

തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി നോര്‍ക്ക ചെയര്‍മാന്‍ എം.എം ഹസന്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം കഴിഞ്ഞാല്‍ ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

വിദേശമലയാളികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കാനായി 1950ലെ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച കരട്നിയമഭേദഗതി കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. വിദേശമലയാളികളുടെ പേര് ഉള്‍പ്പെടുത്തിയ വോട്ടര്‍ പട്ടിക തയ്യാറാക്കി അവര്‍ നാട്ടിലുളളപ്പോള്‍ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി വോട്ടു ചെയ്യാനുള്ള അവകാശം നല്‍കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍ വരുത്തുക.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിദേശ മലയാളികള്‍ക്ക് വോട്ടവകാശം ഒരുക്കുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹസന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+