പങ്കാളിത്ത ജനാധിപത്യം: മറുപടി തന്റേതല്ലെന്ന് വി.എസ്
തിരുവനന്തപുരം: സിപിഎം പ്രസിദ്ധീകരണമായ ചിന്തയില്‍ പങ്കാളിത്ത ജനാധിപത്യത്തെ കുറിച്ച് വന്ന മറുപടി തന്റ്േതല്ലെന്ന് വി.എസ് അച്യുതാനന്ദന്‍. വി.എസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചിന്തയില്‍ സാധാരണ താനുമായി ചര്‍ച്ച ചെയ്താണ് ചോദ്യോത്തോര പംക്തിയിലെ ഉത്തരം തയ്യാറാക്കാറ്. എന്നാല്‍ ഡിംസബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച പങ്കാളിത്ത ജനാധിപത്യവുമായി ബന്ധപ്പെട്ട ഉത്തരം തന്റേയോ പാര്‍ട്ടിയുടെയോ അഭിപ്രായമല്ല. ഇതെക്കുറിച്ച് തന്നോട് ചര്‍ച്ച നടത്തുകയും ചെയ്തില്ല. ഇത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും വിശദീകരണക്കുറിപ്പില്‍ വിഎസ് അറിയിച്ചു.
പങ്കാളിത്ത ജനാധിപത്യത്തെ അനുകൂലിച്ച് ചിന്തയിലെ ചോദ്യോത്തര പംക്തിയില്‍ വി.എസിന്റേതായി മറുപടി അടിച്ചു വന്നിരുന്നു. വിഎസ് ഇതുവരെ സ്വീകരിച്ച നിലപാടിനു വിരുദ്ധമായിരുന്നു അത്. ഇത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് ചിന്തയിലെ പരാമര്‍ശം തന്റേതല്ലെന്ന് വിഎസ് വ്യക്തമാക്കിയത്.












Click it and Unblock the Notifications