Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദിന്റെ ശിക്ഷ തടയണം: ഹ്യുമന്‍ റൈറ്റ് വാച്ച്

ന്യൂയോര്‍ക്ക്: ഇന്ത്യാക്കാരനും കേരളത്തിലെ കൊല്ലം സ്വദേശിയുമായി നൗഷാദിന്റെ കണ്ണൂ ചൂഴ്ന്നെടുക്കാന്‍ വിധിച്ച സൗദി കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സൗദി രാജാവ് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഹ്യുമന്‍ റൈറ്റ് വാച്ച് മിഡില്‍ ഈസ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോ സ്റോര്‍ക്ക് പറഞ്ഞു.

കണ്ണിനു പകരം കണ്ണെന്ന ശിക്ഷ നീതയല്ലാ, മറിച്ച് പീഡനമാണ്. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിച്ചിട്ടുളള സൗദിയും അബ്ദുള്ള രാജാവും നിയമങ്ങള്‍ക്കെതിരായ ഈ ശിക്ഷ തടയാന്‍ ആവുന്നതെല്ലാം ചെയ്യണം.

1997ലെ പീഡനത്തിനെതിരായ നിയമം ബാധകമായ രാജ്യമാണ് സൗദി. സ്വയരക്ഷക്കായാണ് താന്‍ സൗദി പൗരനെ ആക്രമിച്ചതെന്ന് നൗഷാദ് വിചാരണ വേളയില്‍ സൗദി കോടതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യക്കാരനായ മറ്റൊരു സാക്ഷിയും നൗഷാദിന് അനുകൂലമായാണ് മൊഴി നല്‍കിയത്.. എന്നാല്‍ സൗദി പൗരന്മാര്‍ ഉള്‍പ്പെട്ടിരിക്കുന്ന കേസില്‍ പുറമേ നിന്നുള്ളവരുടെ മൊഴി സ്വീകരിക്കാനാവില്ലെന്നായിരുന്ന കോടതി നിലപാട്. പുറമെ നിന്നുള്ളവരെ ശിക്ഷിക്കാന്‍ സൗദിയിലെ പൗരന്മാര്‍ക്ക് അവകാശം നല്‍കുന്ന വിധത്തിലാണ് ഇവിടുത്തെ നീതിന്യായ നിയമങ്ങള്‍. നൗഷാദിന്റേതു കൂടാതെ ഇതിന് സമാനമായ രണ്ടു കേസുകള്‍ കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലുണ്ടായിട്ടുണ്ടെന്നും സ്റോര്‍ക്ക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+