ലാഹോര്‍-അമൃത്സര്‍ ബസ് പരീക്ഷണഓട്ടം തുടങ്ങി
അമൃത്സര്‍: അമൃത്സര്‍- ലാഹോര്‍ ബസ് പരീക്ഷണഓട്ടം തുടങ്ങി. ഡിസംബര്‍ 27ന് സര്‍വീസ് ഔപചാരികമായി തുടങ്ങുന്നതിനുള്ള ഒരുക്കമെന്ന നിലയിലാണിത്.
ആഴ്ചയില്‍ രണ്ടു വട്ടമാണ് ബസ് സര്‍വീസ് നടത്തുന്നത്. 45 യാത്രക്കാര്‍ക്ക് ബസില്‍ സഞ്ചരിക്കാം. യാത്രക്കാര്‍ക്കായി വിപുലമായ സുരക്ഷാഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്നും നേതാക്കള്‍ക്കും സൈനികര്‍ക്കും ഇതിന് നന്ദി പറയുന്നെന്നും ബസിന്റെ ഡ്രൈവര്‍ അമരീക്സിംഗ് പറഞ്ഞു.
ബസ് സര്‍വീസ് നേരത്തെ നവംബറില്‍ തുടങ്ങാനിരുന്നതാണ്. എന്നാല്‍ ഒക്ടോബര്‍ എട്ടിന് നടന്ന ഭൂകമ്പം കാരണം സര്‍വീസ് തുടങ്ങാന്‍ വൈകുകയായിരുന്നു.
അമൃത്സറിനും നങ്കന സാഹിബിനും ഇടയില്‍ റോഡ് ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ഡിസംബര്‍ 20,21 തീയതികളില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications