പ്രധാനമന്ത്രി മലേഷ്യയിലേക്ക് തിരിച്ചു
ദില്ലി: ഇന്ത്യ-അസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊലാലമ്പൂരിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി കൊലാലമ്പൂരില്‍ നടത്തുന്നത്.
ആദ്യത്തെ കിഴക്കനേഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാരം സംബന്ധിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും. ഏതൊക്ക മേഖലയില്‍ വ്യാപാരബന്ധം സ്ഥാപിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കരാര്‍ ഒപ്പിടും.
അസിയാനിലെ പത്ത് അംഗരാജ്യങ്ങളെ കൂടാതെ ഇന്ത്യ, ചൈന, ആസ്ത്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications