സഞ്ജയ് ജോഷി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും
കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദേശീയ നേതാവ് സഞ്ജയ് ജോഷി ഡിസംബര്‍ 11 ഞായറാഴ്ച കൊച്ചിയിലെത്തി.
സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി സഞ്ജയ് ജോഷി ചര്‍ച്ച നടത്തും. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി ദേശീയ നേതാവ് എല്‍.ഗണേഷും കൊച്ചിയിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം സഞ്ജയ് ജോഷിയുടെ സാന്നിധ്യത്തില്‍ നടക്കും. വോട്ട് ചോര്‍ച്ച, ബിജെപി ഓഫീസ് ആക്രമണം, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications