തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക കെടുതിയും കടല്‍ക്ഷോഭവും.
ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ചിലക്കൂര്‍, വള്ളകടവ് പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരപ്രദേശത്തെ മുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായത് ജനജീവിതത്തെ സാരമായി ബാധിച്ചു. നിലമേലിനടുത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. മണ്‍റോ തുരുത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോയി. വെള്ളക്കെട്ടില്‍ റോഡ് ഗതാഗതവും മുടങ്ങി.












Click it and Unblock the Notifications