സിപിഎം മാപ്പു പറയണമെന്ന് സുധീരന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനു വേണ്ടി വാദിക്കുന്ന കമ്പനിയുടെ പരസ്യം സിപിഎം സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്റെ സഞ്ചികയില്‍ പ്രസിദ്ധീകരിച്ചതിന് സിപിഎം മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.
കരിമണല്‍ ഖനനം സംബന്ധിച്ച നയത്തില്‍ സിപിഎം വെള്ളം ചേര്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ടാറ്റയുടെ പണം പോലും വാങ്ങാത്ത സിപിഎം ഈ പരസ്യം സ്വീകരിച്ചതിലൂടെ ഖനന ലോബിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications