നൈജീരിയയില്‍ വിമാനം തകര്‍ന്ന് 103 പേര്‍ മരിച്ചു
ലാഗോസ്: നൈജീരിയയില്‍ ശനിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 103 പേര്‍ മരിച്ചു. തെക്കന്‍ നഗരമായ പോര്‍ട്ട് ഹാര്‍കോര്‍ട്ടിലാണ് അപകടമുണ്ടായത്. തലസ്ഥാനമായ അബൂജയില്‍നിന്ന് യാത്ര പുറപ്പെട്ട സോസോലിസോ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പെട്ടത്.
വിമാനത്തില്‍ 103 യാത്രക്കാരും ഏഴ് ജോലിക്കാരുമടക്കം 110 പേരുണ്ടായിരുന്നു.രണ്ടു മാസത്തിനിടെ നൈജീരിയയിലുണ്ടാവുന്ന രണ്ടാമത്തെ വലിയ വിമാനാപകടമാണ് ശനിയാഴ്ചത്തേത്. ലാഗോസില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ വിമാനാപകടത്തില്‍ 117 പേര്‍ മരിച്ചിരുന്നു.
വിമാനയാത്രക്കാരില്‍ എഴുപത്തഞ്ചോളം പേര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. അബൂജയിലെ ജസ്യൂട്ട് കോളേജില്‍നിന്ന് അവധിക്കാലം ചെലവഴിക്കാന്‍ പുറപ്പെട്ടവരായിരുന്നു ഇവര്‍.












Click it and Unblock the Notifications