ലണ്ടനില്‍ എണ്ണ ഡിപ്പോയില്‍ സ്ഫോടന പരമ്പര
ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ഡിപ്പോയില്‍ സ്ഫോടന പരമ്പര.
സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് കരുതുന്നു. വന്‍തോതിലുള്ള നാശനഷ്ടങ്ങളാണുണ്ടായത്.
പ്രാദേശിക സമയം രാവിലെ ആറ് മണി (ഇന്ത്യന്‍ സമയം 11.30)ക്കാണ് സംഭവം. സെന്റ് അല്‍ബാന്‍സ് പട്ടണത്തിന് സമീപമുള്ള ഇന്ധന ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ അടുത്തുള്ള കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകര്‍ന്നു.
30 മിനുട്ടിനിടെ നാല് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ലൂട്ടന്‍ വിമാനത്താവളത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള എണ്ണ ഡിപ്പോയിലാണ് സ്ഫോടനം നടന്നത്.












Click it and Unblock the Notifications