ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ അദ്വാനി അധ്യക്ഷന്‍
ദില്ലി: ദില്ലിയില്‍ ഡിസംബര്‍ 12 തിങ്കളാഴ്ച നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എല്‍.കെ.അദ്വാനി അധ്യക്ഷത വഹിക്കും.
വാറ്റ്, നക്സല്‍ ആക്രമണം, അനധികൃത കുടിയേറ്റക്കാര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യുക. ഈ സംസ്ഥാനങ്ങള്‍ ഈ വര്‍ഷാവസാനം വാറ്റ് സമ്പ്രദായം നടപ്പാക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിമാര്‍ക്ക് പുറമേ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാരും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും യോഗത്തില്‍ പങ്കെടുക്കും. ബിജെപി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളായ ഒറീസ, നാഗാലാന്റ് എന്നിവിടങ്ങളിലെ ബിജെപി മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications