മോണിക്കാ ബേദിയുടെ ജാമ്യാപേക്ഷ തള്ളി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജാമ്യാപേക്ഷ ഇവിടുത്തെ ഹൈദരാബാദിലെ സിബിഐ കോടതി തള്ളി.
മോണിക്കയുടെ വക്കീലായ സുധീര്‍ ബാത്ര വഴി സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് സിബിഐ കോടതി ജഡ്ജി സി.വി.സുബ്രഹ്മണ്യം ഡിസംബര്‍ 12 തിങ്കളാഴ്ച തള്ളിയത്.
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഇപ്പോള്‍ ചഞ്ചല്‍ഗുഡയിലെ ജയിലില്‍ കഴിയുന്ന മോണിക്കയെ ഡിസംബര്‍ എട്ടിനാണ് ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്.
ഡിസംബര്‍ നാലിന് മറ്റൊരു വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് മോണിക്കയെ ഭോപ്പാലിലെ ഒരു കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications