ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയ ബിജെപി എംപിമാര്‍ സസ്പെന്‍ഷനില്‍
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിനായി കോഴ വാങ്ങിക്കുന്നതായ ദൃശ്യത്തില്‍ വന്ന ബിജെപി എംപിമാരെ ബിജെപി സസ്പെന്റ് ചെയ്തു.
പല പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ 12 തിങ്കളാഴ്ച ഒരു വാര്‍ത്താചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് കോഴ വാങ്ങുന്നതായി ദൃശ്യങ്ങളില്‍ കണ്ട ആറോളം പാര്‍ലമെന്റ് അംഗങ്ങളെ ബിജെപി ഉടനടി സസ്പെന്റ് ചെയ്തത്.
വാജ്പേയിയടക്കമുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ചാനലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനി അറിയിച്ചു.












Click it and Unblock the Notifications