കോഴ: മൂന്ന് ബിഎസ്പി എംപിമാര്‍ക്ക് സസ്പെന്‍ഷന്‍
ദില്ലി: കോഴ വിവാദത്തിലുള്‍പ്പെട്ട മൂന്ന് പാര്‍ട്ടി എംപിമാരെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഡിസംബര്‍ 12 തിങ്കളാഴ്ച സസ്പെന്റ് ചെയ്തു.
പാര്‍ട്ടി ഈ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. ഇത് രാഷ്ട്രീയ കുറ്റകൃത്യം മാത്രമല്ല. ധാര്‍മികമായ കുറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി വിവാദത്തിലുള്‍പ്പെട്ട മൂന്ന് എംപിമാരെ ഉടനടി സസ്പെന്റ് ചെയ്യുകയാണ്.
നരേന്ദ്ര കുമാര്‍ ഖുശ്വ, ലാല്‍ ചന്ദ്ര, റാം റാംപാല്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ചുളള അവരുടെ വിശദീകരണമാവശ്യപ്പെട്ട് പാര്‍ട്ടി എംപിമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications