കോഴ വാങ്ങല്‍ ദൃശ്യം: എംപിമാര്‍ക്ക് നോട്ടീസ് അയച്ചു
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങുന്നതായി ടിവി ദൃശ്യത്തില്‍ കാണപ്പെട്ട 11 എംപിമാര്‍ക്ക് ലോക്സഭാ സെക്രട്ടറിയേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയകക്ഷി നേതാക്കളുമായി ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി രണ്ടു വട്ടം ചര്‍ച്ച നടത്തിയതിനു ശേഷമാണ് നോട്ടീസ് നല്‍കാന്‍ തീരുമാനമെടുത്തതെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ അറിയിച്ചു.
എംപിമാര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനും പ്രശ്നം സംബന്ധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും നേതാക്കളുടെ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
അടിയന്തിര പരിഗണനയയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി രാജ്യസഭ പ്രശ്നം എത്തിക്സ് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications