തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ മിക്കയിടത്തും പോണ്ടിച്ചേരിയിലും അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരും. ഫാനൂസ് ചുഴലിക്കാറ്റിന്റെ ഭീതിയില്‍ നിന്നും തീരദേശ ജില്ലകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ദുര്‍ബലമായതിനെ തുടര്‍ന്നാണ് മഴ തുടരുന്നത്.
ഡിണ്ടിഗല്‍, തിരുനല്‍വേലി, കന്യാകുമാരി, ഗൂഡല്ലൂര്‍, ചെന്നൈ തുടങ്ങിയ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ രാത്രി മുതല്‍ മഴ തുടരുകയാണ്.












Click it and Unblock the Notifications