സെയ്ഫ് അലി ഖാന്‍ കോടതിയില്‍ ഹാജരായി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ഒരു വാഹനാപകട കേസില്‍ പൊലീസ് നല്‍കിയ ജാമ്യത്തിന് അംഗീകാരം കിട്ടുന്നതിനായി അന്തേരി മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരായി.
വെള്ളിയാഴ്ച രാത്രി സെയ്ഫ് അലി ഖാന്റെ കാര്‍ ഒരു പതിമൂന്നുകാരനായ കുട്ടിയുടെ മേലിടിച്ചതിനാണ് കേസ്. തന്റെ ലാന്‍സ്ക്രൂയിസര്‍ കാറില്‍ സെയ്ഫ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
പരിക്കേറ്റ കുട്ടിയെ സെയ്ഫ് ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കു വേണ്ട എല്ലാ ചെലവും വഹിക്കാമെന്ന് കുട്ടിയുടെ കുട്ടിയുടെ കുടുംബത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് പൊലീസിനു മുന്നില്‍ ഹാജരായ സെയ്ഫിന്റെ അറസ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ജാമ്യത്തിന് കോടതിയുടെ അംഗീകാരം ലഭിക്കുന്നതിനായാണ് സെയ്ഫ് കോടതിയിലെത്തിയത്.












Click it and Unblock the Notifications