അബു സലീമിന്റെ സഹായി നയീംഖാന്‍ അറസ്റില്‍
മുംബൈ: അധോലോക നേതാവ് അബു സലീമിന്റെ സഹായി നയീം ഖാനെ മുംബൈ പൊലീസ് അറസ്റ് ചെയ്തു. ഡിസംബര്‍ 11 ഞായറാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ ഖാനെ വിമാനത്താവളത്തില്‍ വച്ചുതന്നെ പൊലീസ് അറസ്റ് ചെയ്യുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കും.
ഖാന്റെ അറസ്റോടെ കെട്ടിടനിര്‍മാണവ്യാവസായിയായിരുന്ന പ്രദീപ് ജെയിന്റെ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
വ്യവസായികളില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ച് നയീം ഖാന്‍ സലീമിന് നല്‍കിയിരുന്നു. 90കളില്‍ സലീമിന് വേണ്ടി പ്രദീപ് ജെയിനില്‍ നിന്നും ഖാന്‍ പണം പിരിക്കുകയും ചെയ്തിരുന്നു.
ഒരു സ്ഥലം മറ്റൊരു കെട്ടിടനിര്‍മാണ വ്യവസായിക്ക് കുറഞ്ഞ വിലക്ക് നല്‍കാന്‍ വിസമ്മതിച്ചതിന് 1995 മാര്‍ച്ചില്‍ സലീമിന്റെ ഉത്തരവു പ്രകാരം ജെയിനെ സലീമിന്റെ അനുയായികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.












Click it and Unblock the Notifications