Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ വിവാദം: അംഗങ്ങള്‍ സഭയില്‍ വരേണ്ടെന്ന് സ്പീക്കര്‍

ദില്ലി: ചോദ്യം ഉന്നയിക്കാനായി കോഴ വാങ്ങുന്നതായ ദൃശ്യങ്ങളില്‍ വന്ന എംപിമാരോട് ഇതെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നതു വരെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി നിര്‍ദേശിച്ചു.

ഇക്കാര്യം സംബന്ധിച്ച താന്‍ സഭയിലെ പ്രതിപക്ഷനേതാവുമായും മറ്റ് നേതാക്കളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നു തന്നെയാണ് അവരുടേയും അഭിപ്രായം. കോഴ വാങ്ങുന്നതായി ടിവി ദൃശ്യങ്ങളില്‍ കണ്ട സഭാംഗങ്ങളോട് സംഭവിച്ചതെന്തെന്ന് വിശദീകരിക്കാന്‍ താന്‍ ആവശ്യപ്പെടും.

ചോദ്യങ്ങള്‍ ഉന്നയിക്കാനായി കോഴ വാങ്ങുന്നുവെന്ന വെളിപ്പെടുത്തല്‍ ഗുരുതരമായ ഒരു സംഭവമാണെന്നും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ആജ്തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ ശരിയാണോയെന്ന് താന്‍ ഭയക്കുന്നു. ഇത് ഗുരുതരമായ ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്.

സഭാ നേതാവുമായും താന്‍ സംസാരിച്ചുവെന്നും പ്രശ്നത്തില്‍ എടുക്കേണ്ട നടപടിയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+