കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്രയാറില്‍ വാഹനാപകടം: നാല് അയ്യപ്പഭക്തര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

തൃപ്രയാര്‍: തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ഡിസംബര്‍ 11 ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

മണികണ്ഠന്‍, ചന്ദ്രന്‍, വേലായുധന്‍, മനോജ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിറുത്തിയിട്ടിയിരുന്ന ലോറിക്കു പുറകിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. എട്ടുപേരുടെ നില ഗുരുതരവും. ഇവരെയെല്ലാവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത കുമ്പിടി സ്വദേശികളാണ് തീര്‍ത്ഥാടകര്‍. അപകടത്തില്‍ പെട്ടവര്‍ പലരും ബന്ധുക്കളാണ്. വെള്ളിയാഴ്ചയാണ് സംഘം ശബരിമലക്ക് തിരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X