ബിജെപി: കൊച്ചിയില്‍ ചര്‍ച്ചകള്‍ തുടരുന്നു
കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ജനറല്‍സെക്രട്ടറി സഞ്ജയ് ജോഷി ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു.
കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയെ കുറിച്ചും ബിജെപി ഓഫീസ് ആക്രമണത്തെ കുറിച്ചുമാണ് പ്രധാനമായും സഞ്ജയ് ജോഷി നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.
പ്രാന്തപ്രചാരക് എ.ഗോപാലകൃഷ്ണന്‍, സഹ പ്രാന്തപ്രചാരക് ജെ.നന്ദകുമാര്‍, പ്രാന്തകാര്യവാഹക് എ.ആര്‍.മോഹനന്‍ എന്നിവരാണ് കാര്യാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആര്‍എസ്എസ് നേതാക്കള്‍.
ബിജെപി നേതാക്കളായ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, കൃഷ്ണദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം പി.പി.മുകുന്ദന്‍ ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.












Click it and Unblock the Notifications