രാജസ്ഥാനില്‍ നിന്നും കൊച്ചിയില്‍ കൊണ്ടു വന്ന ഒട്ടകം ചത്തു
കൊച്ചി: രണ്ടു മാസം മുമ്പ് ഇറച്ചിക്കായി കൊല്ലുന്നതിന് രാജസ്ഥാനില്‍ നിന്നും കൊച്ചിയില്‍ കൊണ്ടു വന്ന ഒട്ടകങ്ങളിലൊന്ന് ചത്തു. ഒട്ടകം ചത്തതിനെ കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എ.പി.മുഹമ്മദ് ഹനീഷ് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ ഒട്ടകങ്ങളെ ഇറച്ചിക്കായി കൊല്ലുന്നത് ജില്ലാ അധികൃതരും കൊച്ചി കോര്‍പ്പറേഷനും നിരോധിച്ചിരുന്നു. തുടര്‍ന്ന് ഈദ് ദിനത്തിലെ ഇറച്ചിവെട്ടിനായി ഒട്ടകങ്ങളെ കൊച്ചിയില്‍ കൊണ്ടുവന്ന എം.കെ.സിറാജ്, വി.ജെ.ഹക്കീം എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഇന്ത്യയില്‍ ഒട്ടകങ്ങളെ ഇറച്ചിക്കായി കൊല്ലുന്നത് നിരോധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications