ചൊവ്വാഴ്ച സിപിഐ(എംഎല്‍) ഹര്‍ത്താല്‍
കൊച്ചി: ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പുറത്തു വരണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 13 ചൊവ്വാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് അയ്യപ്പഭക്തരേയും തീര്‍ത്ഥാടകരേയും ഒഴിവാക്കിയതായി സിപിഐ(എംഎല്‍) എറണാകുളം ജില്ലാ സെക്രട്ടറി ടി.സി സുബ്രഹ്മണ്യന്‍ അറിയിച്ചു.
പാല്‍, ആശുപത്രി, മെഡിക്കല്‍ സ്റോറുകള്‍, വിവാഹം, മരണം എന്നിവയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാറ്റ് പിന്‍വലിക്കുക, വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, വിദേശ മത്സ്യ ഇറക്കുമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഐ(എംഎല്‍) ഹര്‍ത്താല്‍ നടത്തുന്നത്.












Click it and Unblock the Notifications