കരിപ്പൂരില്‍ മോക് ഡ്രില്‍ ആശങ്ക പരത്തി
കോഴിക്കോട്: മോക് ഡ്രില്ലിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത് ഭീതി പരത്തി.
തിങ്കളാഴ്ച രാവിലെയാണ് കരിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം വ്യോമ അധികൃതര്‍ പുറപ്പെടുവിച്ചത്. വിമാനത്തിന് തീ പിടിച്ചതിനാല്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തുന്നുവെന്നാണ് അറിയിച്ചിരുന്നത്.
ഇതിനെത്തുടര്‍ന്ന് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കരിപ്പൂരില്‍ ശക്തമാക്കി. മണിക്കൂറുകള്‍ക്കു ശേഷമാണ് ഇത് മോക്ഡ്രില്‍ ആണെന്ന് അറിയിപ്പുണ്ടായത്. അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ വിമാനത്താവളം സജ്ജമാണെന്ന് ഉറപ്പുവരുത്താനായിരുന്നു മോക്ഡ്രില്‍.












Click it and Unblock the Notifications