Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കോടതി തടഞ്ഞു

കൊച്ചി: ഇടുക്കി മാങ്കുളത്തെ ആയിരം ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഭൂമി പതിച്ചു നല്‍കാനുളള റവന്യൂ വകുപ്പിന്റെ തീരുമാനത്തിനാണ് ഹൈക്കോടതി താത്ക്കാലികമായി വിലക്കിയിരിക്കുന്നത്.

കൊച്ചിയിലെ നിയമസഹായവേദി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, കെ.ടി ശങ്കരന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് ഈ ഉത്തരവിട്ടത്. വനസംരക്ഷണ നിയമം ലംഘിച്ചാണ് ഭൂമി കൈമാറ്റം ചെയ്യുന്നതിനുളള സര്‍ക്കാര്‍ തീരുമാനമെന്നും ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഹര്‍ജിക്കു പുറമെ രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഭൂമി നല്‍കലിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അഡീഷണല്‍ ഇന്റലിജന്‍സ് ഡിജിപി രാജന്‍ മധേക്കര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളുമാണ് ഹൈക്കോടതി പരിഗണിച്ചത്.

ഭൂമി പതിച്ചു നല്‍കുന്നതില്‍ അപാകതകളുണ്ടെന്ന് രാജന്‍ മധേക്കറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വ്യാജ രേഖകള്‍ ഉണ്ടാക്കി വനഭൂമി തട്ടിയെടുക്കുന്നുവെന്ന പരാമര്‍ശവും അതിലുണ്ട്.

കണ്ണന്‍ദേവന്‍ തേയില കമ്പനിക്ക് നല്‍കിയ പതിനായിരം ഹെക്ടര്‍ ഭൂമിയുടെ പാട്ടക്കാലാവധി പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും കോടതി തടഞ്ഞിട്ടുണ്ട്.

ഭൂമി പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+