കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുന്ദന്‍ സി. മേനോന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ മുകുന്ദന്‍ സി. മേനോന്‍ (57) അന്തരിച്ചു.

ഡിസംബര്‍ 12 തിങ്കളാഴ്ച രാവിലെ 8.45ഓടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തെ ഈ മാസം ആദ്യമാണ് തിരുവനന്തപുരത്തെ കിംസില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം എന്‍ഡിഎഫ് തുടങ്ങുന്ന തേജസ് ദിനപത്രത്തിലെ പത്രപ്രവര്‍ത്തക ട്രെയിനികള്‍ക്ക് ക്ലാസെടുക്കുന്നതിനിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ആദ്യത്തോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X