Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ മേലൂരില്‍ പൊലീസ് റെയ്ഡ്

തലശേരി: കണ്ണൂര്‍ ജില്ലയിലെ മേലൂരില്‍ സായുധ പൊലീസ് സേന ഡിസംബര്‍ 12 തിങ്കളാഴ്ച രാവിലെ മുതല്‍ വ്യാപകമായ റെയ്ഡ് തുടങ്ങി. ഈ മേഖലയില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.

തലശേരി ഡിവൈഎസ്പി എം.കെ പുഷ്കരന്‍, സിഐ പി.സുകുമാരന്‍, എസ്ഐമാരായ എം.പി.വിനോദ്, സുദര്‍ശന്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസ് പരിസരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.

മേലൂരില്‍ രാഷ്ട്രീയ കക്ഷികള്‍ വന്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മേലൂരില്‍ 2002 മാര്‍ച്ചില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ സിപിഎംകാര്‍ കൊലപ്പെടുത്തിയ കേസിലെ വിചാരണ തുടങ്ങാന്‍ ദിവസങ്ങല്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റെയ്ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+