Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: അഭിപ്രായ ഐക്യം വേണമെന്ന് വെളിയം

തിരുവനന്തപുരം: ഡിഐസിയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ഘടകകക്ഷികള്‍ക്കുള്ളില്‍ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

ഡിഐസിയെ ഇടതുമുന്നണിയില്‍ ഇതുവരെ ഉള്‍പ്പെടുത്തുകയോ തളളുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം.

ഉപതെരഞ്ഞെടുപ്പിലെ പന്ന്യന്റെ വിജയത്തില്‍ ഇടതുമുന്നണിയിലെ എല്ലാവര്‍ക്കുമൊപ്പം ഡിഐസിക്കും പങ്കുണ്ട്. എന്നാലത് അഭൂതപൂര്‍വമായ ഒന്നല്ല.

ജനുവരി 4, 5, 6 തീയതികളില്‍ ചേരുന്ന സിപിഐ സംസ്ഥാന സമിതിയോഗത്തില്‍ ഡിഐസിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ച നടക്കുക.

ഉപതിരഞ്ഞെടുപ്പില്‍ ഇടതുകക്ഷിക്ക് നല്ല വിജയമാണുണ്ടായത്. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന സമിതിയോഗം ഇക്കാര്യമായിരുന്നു ചര്‍ച്ച ചെയ്തത്. സര്‍ക്കാരിനെതിരായ വികാരം, ദേശീയതലത്തില്‍ ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യം, ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് എന്നിവയാണ് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ വന്‍ വിജയത്തിന് കാരണം. സര്‍ക്കാരിനെതിരായ ജനവികാരം ഉണ്ടായിട്ടും കോണ്‍ഗ്രസിന് ഇത്തവണ 80,000 വോട്ട് കൂടുതല്‍ കിട്ടിയത് ബിജെപി ബന്ധം കൊണ്ടാണ് .

സിപിഐയുടെ 80-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 26ന് തൃശൂരില്‍ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒരാഴ്ച മാത്രമാകും ആഘോഷച്ചടങ്ങുകള്‍ നടക്കുക. രക്തസാക്ഷി അനുസ്മരണം, സെമിനാറുകള്‍, റാലികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കുമെന്നും വെളിയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+