23ന് രേഖകള്‍ നല്‍കുമെന്ന് വെള്ളാപ്പള്ളി
ചങ്ങനാശേരി: മന്ത്രി കെ.സി.വേണുഗോപാലിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഡിസംബര്‍ 23ന് മുഖ്യമന്ത്രിയെ കണ്ട് നല്‍കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഞായറാഴ്ച കുറിച്ചി അദ്വൈതാശ്രമത്തില്‍ വച്ച് കണ്ടതിനു ശേഷമാണ് വെള്ളാപ്പള്ളി രേഖകള്‍ നല്‍കുന്ന തീയതി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചുവെന്നും ബാക്കി കാര്യങ്ങള്‍ വെള്ളാപ്പള്ളി പറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഴിമതി നടത്തിയ രേഖയല്ല, അഴിമതിക്കു സാധ്യതയുള്ള രേഖകളാണ് താന്‍ നല്‍കുന്നതെന്നും അത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കൈകാര്യം ചെയ്യാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications