തമിഴ് പുലികള്‍ ആശുപത്രി ആക്രമിച്ച് സംഘാംഗത്തെ രക്ഷിച്ചു
കൊളംബോ: ശ്രീലങ്കയില്‍ തമിഴ് പുലികള്‍ ആശുപത്രി ആക്രമിച്ച് പൊലീസുകാരനെ കൊലപ്പെടുത്തി തങ്ങളുടെ സംഘാംഗത്തെ രക്ഷപ്പെടുത്തി.
വടക്കന്‍ ശ്രീലങ്കയിലെ വാവുനിയയില്‍ ഡിസംബര്‍ 11 ഞായറാഴ്ചയാണ് സംഭവമുണ്ടായത്. എല്‍ടിടിഇ അംഗമെന്ന സംശയത്താല്‍ പൊലീസ് പിടികൂടിയ ഒരു സ്ത്രീ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവര്‍ അപകടനില തരണം ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിയ പത്തോളം തമിഴ്പുലികള്‍ കാവല്‍ നിന്നിരുന്ന ആയുധധാരിയായ ഒരു പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന മറ്റ് നാലു പൊലീസുമാരോട് സ്ഥലം വിടാന്‍ ആജ്ഞാപിക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീയെ ഇവര്‍ രക്ഷപ്പെടുത്തി കൊണ്ടുപോയി. പൊലീസ് പിടിയിലായതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചത്.












Click it and Unblock the Notifications