പാകിസ്ഥാനില്‍ ബസില്‍ പടക്കം പൊട്ടി 50 പേര്‍ മരിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ നഗരമായ ലാഹോറില്‍ വിവാഹപാര്‍ട്ടിയുമായി പോകുന്ന ബസിലെ പടക്കശേഖരം പൊട്ടി 50 പേര്‍ മരിച്ചു. മരിച്ചവരില്‍ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.
എഴുപതോളം പേര്‍ ബസിലുണ്ടായിരുന്നു. വിവാഹാഘോഷത്തിനായി കൊണ്ടുപോവുകയായിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് ബസിന് തീപിടിക്കുകയുമായിരുന്നു.












Click it and Unblock the Notifications