ബിജെപി കോണ്‍ഗ്രസിന്റെ പകര്‍പ്പ്: ഉമാഭാരതി
സാഗര്‍: തത്വങ്ങളും ആദര്‍ശങ്ങളും വിലവയ്ക്കാതെ ബിജെപി കോണ്‍ഗ്രസിന്റെ തനിപ്പകര്‍പ്പായി മാറിയിരിക്കുകയാണെന്ന് പുറത്താക്കപ്പെട്ട ബിജെപി നേതാവ് ഉമാഭാരതി പറഞ്ഞു.
തന്റെ അയോധ്യാ യാത്രയ്ക്കിടയില്‍ ഡിസംബര്‍ 12 തിങ്കളാഴ്ച രാത്രി രഹാത്ഘറില്‍ വച്ച് ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഉമ ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ഫോട്ടോസ്റാറ്റ് പകര്‍പ്പായിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് മഹാത്മാഗാന്ധിയെ അവഗണിച്ചതു പോലെ ബിജെപി ദീന്‍ദയാല്‍ ഉപാധ്യായയേയും മറന്നു. ഗാന്ധിജിയുടേയും ഉപാധ്യായയുടേയും ആദര്‍ശങ്ങള്‍ അനുസരിക്കാത്തവരെ താന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഉമ പ്രഖ്യാപിച്ചു.
മധ്യപ്രദേശിലെ ബിജെപി നേതൃത്വം സംബന്ധിച്ച പാര്‍ട്ടി നേതാക്കളുടെ തീരുമാനം പാര്‍ട്ടിയുടെ ആദര്‍ശത്തിന് തന്നെ അപമാനകരമാണ്. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ അഴിമതി നട്ടുവളര്‍ത്തുകയാണെന്നും ഉമാഭാരതി ആരോപിച്ചു.












Click it and Unblock the Notifications