കോഴ വിവാദം: ബാല്‍ ആപ്തെ ബിജെപി കമ്മീഷന്‍ തലവന്‍
ദില്ലി: ചോദ്യം ചോദിക്കല്‍ കോഴ വിവാദത്തെ പററി ബിജെപി വൈസ് പ്രസിഡന്റ് ബാല്‍ ആപ്തെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മറ്റി അന്വേഷിക്കും. ബിജെപി വക്താവ് സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
ആപ്തെക്കു പുറമെ മുന്‍തൊഴില്‍മന്ത്രി സത്യനാരായണ്‍ ജാട്യ, മുന്‍ ഉപരിതലഗതാഗതമന്ത്രി ബ്രിഗ് ബുവാന്‍ ചന്ദ്രകണ്ഡൂരിയും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
കഴിവതും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ഡിസംബര്‍ 23ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുന്‍പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായേക്കുമെന്നും പാര്‍ട്ടിയുടെ എത്തിക്സ് കമ്മറ്റി അംഗം കൂടിയായ സുഷമ അറിയിച്ചു












Click it and Unblock the Notifications