പിഎഫ് പലിശ നിരക്ക് കുറച്ചതിനെ സിപിഎം എതിര്‍ക്കും
ദില്ലി: പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്നുമെതിര്‍ക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനും കാര്‍ഷിക സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിനുമുള്ള നീക്കങ്ങളെ എതിര്‍ക്കാനും പിബി തീരുമാനിച്ചിട്ടുണ്ട്.
പെന്‍ഷന്‍ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ കൊണ്ടുവരുന്നതിനെ സിപിഎം എതിര്‍ക്കും. വനിതാ സംവരണ ബില്ലും ആദിവാസി അവകാശ ബില്ലും നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെടും.
കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങളുടെ കര്‍ഷകര്‍ക്ക് 280 ശതമാനം സബ്സിഡി നല്‍കുന്ന വികസിത രാജ്യങ്ങളുടെ അജണ്ട വികസ്വര രാജ്യങ്ങളുടെ മേല്‍ അടിച്ചേല്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications