അസമില്‍ മിഗ്-21 വിമാനം തകര്‍ന്നുവീണു
ഗുവാഹതി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അസമിലെ തേസ്പൂര്‍ വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടാവുകയും ഒരു വയലില്‍ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. പതിവു പരിശീല പറക്കലിനായി ചൊവ്വാഴ്ച രാവിലെ 11.56നാണ് വിമാനം പുറപ്പെട്ടത്.
2001നു ശേഷം വ്യോമസേനയുടെ 21 മിഗ് വിമാനങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്.












Click it and Unblock the Notifications