Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ദേശീയപാത വികസനം വേഗത്തില്‍: ടി.ആര്‍ ബാലു

ദില്ലി: വിശദമായ പദ്ധതി രേഖ ഉടനടി ലഭിക്കുമെന്നതു കൊണ്ട് കേരളത്തിലെ ദേശീയ പാത വികസനം കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ടി.ആര്‍ ബാലു പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുളള കൂടിക്കാഴ്ചയിലാണ് ബാലു ഇക്കാര്യം അറിയിച്ചത്.

വയനാടു മുതല്‍ കൊച്ചി വരെ നാലുവരിപ്പാതയാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 167 കിലോമീറ്റര്‍ എന്‍എച്ച് 47ല്‍ അങ്കമാലി മുതല്‍ കൊച്ചി വരെയുളള 33 കിലോമീറ്റര്‍ റോഡ് ഇപ്പോള്‍ത്തന്നെ നാലുവരിപ്പാതയാക്കിയിട്ടുണ്ട്. തൃശൂര്‍ മുതല്‍ അങ്കമാലി വരെയുള്ള 47 കിലോമീറ്റര്‍ ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വയനാട് മുതല്‍ തൃശൂര്‍ വരെയുളള ബാക്കി റോഡിന്റെ പദ്ധതി രേഖ ഉടനടി ലഭിക്കുമെന്നാണ് കരുതുന്നത്.

ശബരിമല റോഡ് വികസനത്തിന് സംസ്ഥാനം ആദ്യം തന്നെ പരിസ്ഥിതി, വനംവകുപ്പുകളില്‍ നിന്ന് അനുമതി നേടേണ്ടതുണ്ട്. പിന്നീട് ഇതിനായുളള നിര്‍ദേശം കേന്ദ്രമന്ത്രാലയത്തിന് സമര്‍പ്പിക്കണം.

കൊല്ലം മുതല്‍ കോവളം വരെയും കോട്ടപുരം മുതല്‍ കാസര്‍കോഡ് വരെയുമുള്ള ജലപാതകള്‍ നീട്ടുന്ന കാര്യവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയുമായി സംസാരിച്ചു. നിലവിലെ ജലപാതകള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച പ്രശ്നം സംസ്ഥാനം പരിഹരിച്ച ശേഷം ഈ പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+