മൂന്ന് ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്തു
നാഗ്പൂര്‍: സ്പീക്കര്‍ക്കെതിരെയും ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെയും മോശമായ പരാമര്‍ശം നടത്തിയതിന് മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും മൂന്ന് ബിജെപി എംഎല്‍എമാരെ സസ്പെന്റ് ചെയ്തു.
എക്നാഥ് കാദ്സി, സുധീര്‍ മുംഗാത്തിവര്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
ബിജെപി അംഗങ്ങള്‍ കോഴ വാങ്ങുന്നതായ ടിവി ദൃശ്യങ്ങളെ ചൊല്ലി സഭയില്‍ ഒച്ചപ്പാടുണ്ടായതിനിടെയാണ് ഈ അംഗങ്ങള്‍ സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കുമെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത.് തുടര്‍ന്ന് ഇവരെ സസ്പെന്റ് ചെയ്യുന്നതായി അംഗീകരിക്കുന്ന പ്രമേയം ശബ്ദവോട്ടോടെ നിയമസഭ പാസാക്കുകയായിരുന്നു.












Click it and Unblock the Notifications