കശ്മീരില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി
ശ്രീനഗര്‍: കശ്മീരില്‍ ഡിസംബര്‍ 13 ചൊവ്വാഴ്ച ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പമാപിനിയില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3.17നാണ് അനുഭവപ്പെട്ടത്.
കശ്മീരിലെ ഉറി, ശ്രീനഗര്‍ എന്നിവിടങ്ങളിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വതപ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
36.8 ഡിഗ്രി വടക്കും 70.7 ഡിഗ്രി കിഴക്കുമായി രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ശക്തി 6.7 ആയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകളില്‍ നിന്നും താമസിച്ചിരുന്ന ടെന്റുകളില്‍ നിന്നും പുറത്തിറങ്ങി ഓടി. എന്നാല്‍ പുറത്തെ കൊടുംതണുപ്പു മൂലം പലരും അല്‍പസമയത്തിനുള്ളില്‍ വീടുകളിലേക്കു തന്നെ മടങ്ങി.
>ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications