രാമാനന്ദ് സാഗര്‍ അന്തരിച്ചു
മുംബൈ: സിനിമാസംവിധായകനും എഴുത്തുകാരനുമായ രാമാനന്ദ് സാഗര്‍(87) അന്തരിച്ചു. ജൂഹുവിലെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 12 തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
രാമാനന്ദ് സാഗര്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചെയ്ത് ടിവിയില്‍ സംപ്രേഷണം ചെയ്ത രാമായണം പരമ്പര ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പാകിസ്ഥാനിലെ ലാഹോറിന് സമീപം 1917ലാണ് അദ്ദേഹം ജനിച്ചത്.1936ല്‍ റൈഡേഴ്സ് ഓഫ് ദി റെയില്‍ റോഡ് എന്ന നിശബ്ദചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. 50ളം സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
അടുത്തിടെ സായിബാബ എന്ന ടിവി പരമ്പരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ഭാര്യയും ആറു മക്കളുമുണ്ട്. ശവസംസ്കാരം ചൊവ്വാഴ്ച നടക്കും.












Click it and Unblock the Notifications