സല്‍മാന്‍ഖാനെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു
ജോധ്പൂര്‍: മൊഴി നല്‍കുന്നതിന് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും കോടതിയില്‍ ഹാജരാവാത്തതിന് ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ ജോധ്പൂര്‍ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
സല്‍മാന്റെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും കോടതിയില്‍ ഹാജരാവാതിരുന്നത് ജാമ്യത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സല്‍മാനും അദ്ദേഹത്തിന്റെ സഹായികളായ ആങ്ക്രെ, പ്രതാപ് സിംഗ് എന്നിവര്‍ക്കുമെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
ജോധ്പൂരിന് സമീപം ബവാദില്‍ അനധികൃതമായി വേട്ട നടത്തിയതിനാണ് സല്‍മാനെതിരെ കേസ് നിലവിലുള്ളത്.












Click it and Unblock the Notifications