കോഴ: ബിജെപി അംഗത്തെ രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്തു
ദില്ലി: ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയ ബിജെപി അംഗം ഛത്രപാല്‍ സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സിംഗിനെ സസ്പെന്റ് ചെയ്യാനുള്ള പ്രമേയം രാജ്യസഭ എതിരില്ലാതെ അംഗീകരിക്കുകയായിരുന്നു.
കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ടിവി ചാനലില്‍ കാണുന്നതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് രാജ്യസഭയില്‍ ചോദ്യോത്തര വേളക്കു ശേഷം എത്തിക്സ് കമ്മറ്റി സമര്‍പ്പിച്ചിരുന്നു.
കോഴ വാങ്ങുന്ന ദൃശ്യങ്ങളില്‍ കണ്ട ഒരാള്‍ ഛത്രപാല്‍ സിംഗാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് സിംഗിനെ സസ്പെന്റ് ചെയ്യാനുള്ള തീരുമാനം.












Click it and Unblock the Notifications