ചാലക്കുടിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ചാലക്കുടി: ചാലക്കുടിക്കടുത്ത് പേരാമ്പ്രയില്‍ ദേശീയപാതയില്‍ അയ്യപ്പന്‍ സഞ്ചരിച്ചിരുന്ന ജീപ്പും മാരുതി കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം ചെന്തിലോട് ദിവാകരന്റെ മകന്‍ പ്രദീപ് (22) ആണ് മരിച്ചത്. പരിക്കേറ്റ ഒമ്പതു പേരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം നടന്നത്. ബിസിനസ് ആവശ്യത്തിനായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ജീപ്പിലെ യാത്രക്കാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications