ഹര്‍ത്താലിന് മലബാറില്‍ മാത്രം പ്രതികരണം
കോഴിക്കോട്: സിപിഐ (എംഎല്‍) ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മലബാറില്‍ മാത്രം ഭാഗിക പ്രതികരണം. സംസ്ഥാനത്ത് മറ്റിടങ്ങളില്‍ ഹര്‍ത്താലിന് ഒരു പ്രതികരണവുമുണ്ടായില്ല.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ ഭാഗിക പ്രതികരണം ഉണ്ടാക്കിയത്. കോഴിക്കോട് വാഹന ഗതാഗതത്തേയും ഹര്‍ത്താല്‍ ബാധിച്ചു. ചിലയിടങ്ങളില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടായി.
ബാലുശേരി, കല്ലായി, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി ബസിനു കല്ലേറുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം നിര്‍ത്തി.
കല്ലായിയില്‍ കല്ലേറ് നടത്തിയ ഒരാളെ പൊലീസ് അറസ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും കല്ലുകളും പാറകളുമിട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തി. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലും അക്രമങ്ങള്‍ നടന്നത്. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് റൂട്ടിലും ബസ് സര്‍വീസ് തടസപ്പെട്ടു.












Click it and Unblock the Notifications