Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ സിപിഎം ക്ഷണിച്ചുവരുത്തി അപമാനിച്ചു: ഹസന്‍

കൊച്ചി: പഠനകോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചുവരുത്തി സിപിഎം അപമാനിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പറഞ്ഞു. കൊച്ചിയില്‍ ഡിസംബര്‍ 13 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടിയോട് സാമാന്യ ആതിഥ്യ മര്യാദ കാട്ടാന്‍ പോലും സമാപന സമ്മേളനത്തിന് ക്ഷണിച്ചു വരുത്തിയ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായില്ല. കേരള വികസനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഇടതുമുന്നണി എങ്ങനെ വികസിപ്പിക്കാമെന്ന ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയത്.

കേരളത്തിലെ അടുത്ത ഭരണം അവര്‍ക്കായിരിക്കുമെന്നാണ് സിപിഎം നേതാക്കളുടെ പ്രഖ്യാപനം. ഭാര്യയ്ക്ക് ഗര്‍ഭമുണ്ടെന്ന് കരുതി കളിപ്പാട്ടം വാങ്ങുന്നവരെപ്പോലെയാണ് സിപിഎം പെരുമാറുന്നത്. കുട്ടിയുണ്ടാകുന്നത് മറ്റാര്‍ക്കെങ്കിലുമാകും. അന്ന് കളിക്കോപ്പുകള്‍ ഏതെങ്കിലും അനാഥാലയത്തിന് ബേബിയും തോമസ് ഐസക്കും കൊടുക്കേണ്ടി വരും.

കേരള പഠനകോണ്‍ഗ്രസില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ പിണറായി, വി.എസ് വിഭാഗങ്ങള്‍ സ സമാനമനസോടെ അംഗീകരിക്കാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+