ചരിത്രസംഘം വജ്രജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരള ചരിത്രസംഘത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഡിസംബര്‍ 18ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വജ്രജൂബിലിയോടനുബന്ധിച്ച് ആദിവാസി ചരിത്രം, ബാലവേല, തൊഴിലാളി യൂണിയനുകളുടെ ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
1945ല്‍ രൂപീകരിച്ച സംഘത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി 17നാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്.












Click it and Unblock the Notifications