പദ്ധതി വിഹിതം: സംസ്ഥാന നിര്‍ദേശം കേന്ദ്രആസൂത്രണ ബോര്‍ഡ് അംഗീകരിച്ചു
ദില്ലി: കേരളത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ തുക കേന്ദ്രആസൂത്രണ ബോര്‍ഡ് അംഗീകരിച്ചു. 6210 കോടി രൂപ പദ്ധതി അടങ്കലായി അനുവദിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശമാണ് കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ചത്. സംസ്ഥാനം ആവശ്യപ്പെട്ട തുക അതേ പടി അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയയുമായി ഡിസംബര്‍ 13 ചൊവ്വാഴ്ച ദില്ലിയിലെ യോജന ഭവനില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സംസ്ഥാന നിര്‍ദേശം മാറ്റങ്ങളില്ലാതെ കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ചത്.
സംസ്ഥാന വികസനത്തിനായി രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പത്തിന നിര്‍ദേശങ്ങളും മന്ത്രിസഭയുടേയും നിയമസഭയുടേയും നിര്‍ദേശങ്ങളും നടപ്പാക്കാനായി 50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5370 കോടി രൂപയായിരുന്നു കേരളത്തിന്റെ പദ്ധതിവിഹിതം. ഈ വര്‍ഷം 5983 കോടി രൂപ അനുവദിക്കാനായിരുന്നു ആസൂത്രണ ബോര്‍ഡിന്റെ ആദ്യ തീരുമാനം.
മുഖ്യമന്ത്രിക്ക് പുറമേ ധനമന്ത്രി വക്കം പുരുഷോത്തമന്‍, ചീഫ് സെക്രട്ടറി എം.വിജയനുണ്ണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications