സാന്ദ്ര വധം: ഒന്നാം പ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: തിരുവന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സാന്ദ്രയെ വെട്ടി കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ ഒന്നാംപ്രതിയും സാന്ദ്രയുടെ ചെറിയച്ഛനുമായ നൈജിന്‍ ഫെര്‍ണാണ്ടസിന് കോടതി വധശിക്ഷ വിധിച്ചു.
രണ്ടാം പ്രതിയും മറ്റൊരു ചെറിയച്ഛനുമായി ട്രെവര്‍ ഫെര്‍ണാണ്ടസിന് ജീവപര്യന്തം തടവുശിക്ഷയും തിരുവനന്തപുരം സെഷന്‍സ് കോടതി കോടതി വിധിച്ചു.
2004 ഓഗസ്റ്റില്‍ കാട്ടാക്കട പുന്നാവൂരില്‍ വച്ചാണ് സാന്ദ്ര കൊല്ലപ്പെട്ടത്. വഴക്കിനെ തുടര്‍ന്നാണ് സാന്ദ്രയെ ചെറിയച്ഛന്മാര്‍ വെട്ടി കിണറ്റിലിട്ട് കൊലപ്പെടുത്തിയത്.ഗള്‍ഫിലായിരുന്ന സാന്ദ്രയുടെ പിതാവ് ക്രിസ്റ്റഫര്‍ സാന്ദ്രയെ ഇളയച്ഛന്മരുടെ സംരക്ഷണയിലായിരുന്നു നിര്‍ത്തിയിരുന്നത്.












Click it and Unblock the Notifications